Breaking News

ശബരിമലയില്‍ യുവതികളെ തടയുന്നത് ഗുണ്ടായിസമെന്ന് ദേവസ്വംമന്ത്രി

തിരുവനന്തപുരം: ശബരിമലയിലെത്തുന്ന യുവതികളെ തടയുന്നത് ഗുണ്ടായിസമെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. യുവതികളെ മടക്കിയയച്ചത് പ്രതിഷേധത്തെ തുടര്‍ന്നാണ്. പൊലീസ് സംയമനം പാലിച്ചെന്നും വ്രതം അനുഷ്ഠിച്ചെത്തിയവരെയാണ് തടഞ്ഞത്. നൂറോളം യുവതികള്‍ ദര്‍ശനം നടത്തിയിരിക്കാമെന്നും കടകംപള്ളി തിരുവനന്തപുരത്ത് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് തിരിച്ചിറക്കിയിരുന്നു. ഭക്തരുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു നടപടി. മലകയറാനെത്തിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്മ നിഷാന്തിനെയും ഷാനില സജേഷിനെയുമാണ് പോലീസ് തിരിച്ചിറക്കിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top