കൊല്ലം: കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ആശ്രാമം മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അധ്യക്ഷത വഹിച്ചു. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പരിപാടിയില്‍ പങ്കെടുത്തു.
മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ സദസില്‍ ശരണം വിളി ഉയര്‍ന്നു. രോക്ഷാകുലനായ മുഖ്യമന്ത്രി സദസിനോട് കയര്‍ത്ത് സംസാരിക്കുകയും മര്യദ പാലിക്കണമെന്ന് പറയുകയും ചെയ്തു.