Business

ബജറ്റില്‍ ആദായ നികുതി പരിധി 5 ലക്ഷമായി ഉയര്‍ത്തുമോ..?

ഫെബ്രുവരി ഒന്നിന് കേന്ദ്രധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ നിലവിലുള്ള ആദായ നികുതി പരിധി ഉയര്‍ത്തുമോ..? ഇന്ത്യയിലെ ആയിരക്കണക്കിനാളുകള്‍ ഉറ്റു നോക്കുന്ന ഇളവ് ജെയ്റ്റ്‌ലിയുടെ ബജറ്റിലുണ്ടാവുമോ എന്നാണ് ഇനി അറിയേണ്ടത്.

നിലവിലുള്ള ആദായനികുതി പരിധി 2.5 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായ ഉയര്‍ത്തിയേക്കുമെന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ടുകള്‍.

വോട്ട് ഓണ്‍ അകൗണ്ട് ആയതിനാല്‍ പരോക്ഷ നികുതി ഇനത്തില്‍ മാറ്റത്തിനൊന്നും സാധ്യതയില്ല. ലോക്‌സഭ തെരഞ്ഞെടുപ്പ് മാസങ്ങള്‍ മാത്രം അകലെയായതിനാല്‍ വോട്ടര്‍മാരെ കൈയ്യിലെടുക്കാനുല്ല തുറുപ്പ് ചീട്ടായാവും ബിജെപി ഇടക്കാല ബജറ്റിനെ അണിയിച്ചൊരുക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top