Entertainment

സണ്ണിലിയോണ്‍ ഇനി മലയാളികള്‍ക്ക് സ്വന്തം

സണ്ണി ലിയോണ്‍ നായികയായി അഭിനയിക്കുന്ന മലയാള ചിത്രം രംഗീലയുടെ ചിത്രീകരണം ഫെബ്രുവരി ഒന്നിന് ഗോവയില്‍ ആരംഭിക്കും. സാന്ദ്രാ ലോപ്പസ് എന്ന ബോളിവുഡ് നടിയുടെ വേഷത്തിലാണ് സണ്ണി ലിയോണ്‍ ചിത്രത്തിലെത്തുന്നത്. മണിരത്‌നം , സച്ചിന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്തോഷ് നായര്‍ ഒരുക്കുന്ന ചിത്രമാണിത്.

ഗോവ, ചിക്കമംഗ്ലൂര്, ഹംപി തുടങ്ങിയവയാണ് ചിത്രത്തിന്റെ ലൊക്കേഷനുകള്‍. മാദ്ധ്യമപ്രവര്‍ത്തകനായ സനല്‍ എബ്രഹാമാണ് തിരക്കഥ. വാട്ടര്‍ സ്റ്റുഡിയോയുടെ ബാനറില്‍ ജയലാല്‍ മേനോനാണ് നിര്‍മാണം.

ധ്രുവന്‍, സലിം കുമാര്‍, അജു വര്‍ഗീസ് , ഹരീഷ് കണാരന്‍, ജോണി ആന്റണി, വിജയരാഘവന്‍, രമേശ് പിഷാരടി തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top