Business

3000 രൂപ വരെ ഇളവ്; ആമസോണില്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍

കൊച്ചി: പ്രമുഖ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങള്‍ മികച്ച വിലയില്‍ സ്വന്തമാക്കാന്‍ ആമസോണ്‍ ഒരുക്കുന്നു ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍. ജനുവരി 20 മുതല്‍ 23 വരെയാണ് സെയില്‍ നടക്കുന്നത്. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ജനുവരി 19ന് ഉച്ചക്ക് 12 മുതല്‍ സെയിലില്‍ പങ്കെടുക്കാം.

നൂറുകണക്കിന് വിഭാഗങ്ങളിലായി 170ദശലക്ഷം ഉല്‍പ്പന്നങ്ങളാണ് ആമസോണ്‍ സെയിലിനായി ഒരുക്കിയിരിക്കുന്നത്. ആമസോണ്‍ എക്കോ, ഫയര്‍ ടി വി സ്റ്റിക്ക്, ആമസോണ്‍ കിന്‍ഡില്‍ വായനക്കാര്‍ എന്നവര്‍ക്ക് 3000 രൂപ വരെ ഇളവ് ലഭ്യമാകും.

ആമസോണ്‍ സെയിലില്‍ എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഇഎംഐ ഓപ്ഷനുകള്‍ സ്വീകരിക്കുന്നവര്‍ക്ക് 10 ശതമാനം അധിക ക്യാഷ് ബാക്ക് ലഭിക്കും. തിരഞ്ഞെടുക്കപ്പെട്ട ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ബജാജ് ഫിന്‍സേര്‍വ് എന്നിവ ഉപയോഗിച്ച് നോകോസ്റ്റ് ഇഎംഐയില്‍ ഉപഭോക്താക്കള്‍ക്ക് 10 കോടിയില്‍ അധികം ഉല്‍പ്പന്നങ്ങള്‍ ലഭ്യമാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top