Kerala

ആലപ്പാട്ടെ ഖനന വിരുദ്ധ സമരത്തില്‍ വിശദീകരണവുമായി ഐ.ആര്‍.ഇ കമ്പനി

മുംബൈ: ആലപ്പാടിലെ ഖനന വിരുദ്ധ സമരത്തില്‍ വിശദീകരണവുമായി ഐ.ആര്‍.ഇ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ദീപേന്ദ്ര സിങ്. ആലപ്പാടില്‍ പൂര്‍ണ്ണ തോതിലുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ അല്ല നടക്കുന്നതെന്നും തീരത്ത് അടയുന്ന ധാതുകള്‍ ശേഖരിക്കുക മാത്രമാണ് നടക്കുന്നതെന്നും ദീപേന്ദ്ര സിംഗ് പറയുന്നു.

16.5 കിലോമീറ്റര്‍ ആലപ്പാട്ടെ പദ്ധതി പ്രദേശത്ത് 500 മീറ്റര്‍ മാത്രമാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. നിലവിലത്തെ അവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പഠനം വേണം. വിഷയത്തില്‍ വലിയ രീതിയില്‍ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്.

അവിടുത്തെ നാട്ടുകാര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹകരണത്തോടേയാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനമായതിനാല്‍ എല്ലാ നിയമങ്ങളും പാലിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും ദീപേന്ദ്ര സിങ് വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top