Breaking News

രാജ്യദ്രോഹക്കുറ്റം; കനയ്യകുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തിയ ജെഎന്‍യുയിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള കുറ്റപത്രം ഡല്‍ഹി പൊലീസ് പട്യാല ഹൗസ് കോടതിയില്‍ സമര്‍പ്പിച്ചു. വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡണ്ട് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ് എന്നിവര്‍ അടക്കം പത്ത് പേര്‍ക്കെതിരെയാണ് കുറ്റപത്രം.

ജെഎന്‍യുവില്‍ അഫ്സല്‍ ഗുരു അനുസ്മരണം നടത്തിയ സമയത്ത് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് കനയ്യ കുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. 2016 ഫെബ്രുവരി ഒമ്പതിനാണ് സംഭവം. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ സൂത്രധാരനായിരുന്നു അഫ്‌സല്‍ ഗുരു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top