Breaking News

അഭിമന്യുവിന്റെ സ്വപ്നം യാഥാര്‍ത്ഥ്യമായി; വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി അഭിമന്യുവിന്റെ മാതാപിതാക്കള്‍ക്ക് കൈമാറി

ഇടുക്കി: രാഷ്ട്രീയ പകപോക്കലിന് ഇരയായി മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമായി. വട്ടവടയില്‍ രാവിലെ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വീടിന്റെ താക്കോല്‍ അഭിമന്യുവിന്റെ മാതാപിതാക്കള്‍ക്ക് കൈമാറി.

പത്തര സെന്റ് ഭൂമിയില്‍ 1,226 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിര്‍മിച്ചിരിക്കുന്നത്. വീടിനും സ്ഥലത്തിനുമായി സിപിഎം 40 ലക്ഷം രൂപയാണ് ചെലവിട്ടത്. വട്ടവട പഞ്ചായത്ത് സ്ഥാപിച്ച ‘അഭിമന്യു മഹാരാജാസ്’ ലൈബ്രറിയും പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പാര്‍ട്ടി സമാഹരിച്ച ധനസഹായവും മുഖ്യമന്ത്രി കൈമാറി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top