Breaking News

ആലപ്പാട്ടെ ഖനനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ല; നിലപാട് കടുപ്പിച്ച് ഇപി ജയരാജന്‍

മലപ്പുറം: ആലപ്പാട്ടെ ഖനനം നിര്‍ത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന നിലപാട് കടുപ്പിച്ച് സംസ്ഥാന വ്യവസായ മന്ത്രി ഇപി ജയരാജന്‍. ആലപ്പാട്ടെ പരിസ്ഥിതി പ്രശ്‌നത്തെക്കുറിച്ച് ഇതുവരേയും സര്‍ക്കാരിന് പരാതി ലഭിച്ചിട്ടില്ലെന്നും പ്രകൃതി തരുന്ന സമ്പത്താണ് കരിമണല്‍, അതിനെ പൂര്‍ണ്ണമായും സംഭരിക്കാന്‍ കഴിഞ്ഞാല്‍ നിരവധി പേര്‍ക്ക് ജോലി ലഭിക്കുന്ന സംഭരമാക്കി മാറ്റാം. ആലപ്പാട് വിഷയത്തില്‍ എന്ത് നിലപാട് സ്വീകരിക്കണമെന്ന കാര്യത്തില്‍ ഇടതുമുന്നണിയില്‍ ഭിന്നതയില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഖനനം നിര്‍ത്തണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതു നടക്കില്ല. സമരം നടത്തുന്നവര്‍ അതേക്കുറിച്ച് സ്വയം ആലോചിക്കട്ടേ. സമരം എന്തിനാണ് എന്ന് അറിയില്ല, ആലപ്പാട് ഇല്ലാതായി തീരുന്നു എന്നു പറഞ്ഞു ടിവിയില്‍ വാര്‍ത്ത കണ്ടപ്പോള്‍ ആണ് ഇങ്ങനെയൊരു സമരം നടക്കുന്ന കാര്യം താനറിഞ്ഞത്. അങ്ങനെയാണ് ഇതേക്കുറിച്ച് അന്വേഷിക്കുന്നതും അവിടെ സമരം നടക്കുന്നതായി അറിഞ്ഞതും. ഖനനമേഖലയില്‍ ജോലി ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഖനനം നിര്‍ത്തിയാല്‍ അവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും. സമരത്തിന്റെ മറവില്‍ നിരവധി കുടുംബങ്ങളെ പട്ടിണിയിലാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. സേവ് ആലപ്പാട് സമരസമിതി നടത്തുന്ന റിലേ സമരം 75-ാം ദിവസത്തിലേക്ക് കടന്ന ദിവസമാണ് മന്ത്രിയുടെ പ്രതികരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top