Breaking News

പയ്യോളിയില്‍ സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലേക്ക് ബോംബേറ്; മൂന്ന് പേര്‍ അറസ്റ്റില്‍

കോഴിക്കോട്: പയ്യോളിയില്‍ ഇന്നലെ സിപിഎം പ്രവര്‍ത്തകന്റെ വീട്ടിലേക്ക് ബോംബെറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ബിജെപി പ്രവര്‍ത്തകരായ അക്ഷയ്, അഭിമന്യു, സെന്തില്‍ എന്നിവരാണ് കസ്റ്റഡിയിലായത്.

ഇന്നലെ രാത്രിയാണ് സിപിഎം പ്രവര്‍ത്തകനായ അയനിക്കാട് ആവിത്താരമേല്‍ സത്യന്റെ വീട്ടിലേക്ക് ബോംബേറുണ്ടായത്. ബോംബേറില്‍ വീടിന്റെ ചില്ലുകള്‍ തകര്‍ന്നു. തുടര്‍ന്ന് പയ്യോളി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top