മലയാളത്തില്‍ തന്റെ ആദ്യ ചിത്രം റിലീസാകും മുമ്പ് തന്നെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുകയാണ് പ്രിയ വാര്യര്‍. ഒരു അഡാര്‍ ലവ് എന്ന ഒമര്‍ ലുലു ചിത്രത്തിലെ മാണിക്യമലരായ പുവി എന്ന ഒറ്റ ഗാനംകൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ നടിയാണ് പ്രിയ.
70 കോടി ബഡ്ജറ്റില്‍ പുറത്തിറങ്ങുന്ന ശ്രീദേവി ബംഗ്ലാവ് എന്ന ചിത്രത്തിലൂടെയാണ് പ്രിയയുടെ ബോളിവുഡ് അരങ്ങേറ്റം. മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് സംവിധായകന്. ഈ ചിത്രത്തിനും മുമ്പ് രണ്‍വീര്‍ സിംഗിനൊപ്പം പ്രിയ അഭിനയിക്കും എന്ന തരത്തില്‍ വാര്‍ത്തകള്‍ പരന്നിരുന്നിരുന്നു. എന്നാല്‍ ഇതിന് ഔദ്യോതിക സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ രണ്‍വീറിനൊപ്പമുള്ള ചിത്രം സോഷ്യല്‍ മീഡിയിയില്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയ വാര്യര്‍.
ഉറി എന്ന ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനത്തിനായി മുംബൈയിലെത്തിയപ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്.