തിരുവനന്തപുരം: കാണിക്കയിടരുതെന്ന് ആഹ്വാനം ശബരിമലയില്‍ വരുമാനം കുറഞ്ഞെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയിലെ അക്രമങ്ങള്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറയാനിടയാക്കിയെന്നും ദേവസ്വം മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.
‘രാജ്യത്തെ പ്രമുഖകക്ഷി കാണിക്കയിടരുതെന്ന് ആഹ്വാനം ചെയ്തു. അതുപോലെ ശബരിമലയിലെ പണം സര്‍ക്കാരും സിപിഎമ്മും എടുക്കുന്നുവെന്ന് പ്രചരിപ്പിച്ചത് വരുമാനം കുറയാനിടയാക്കിനെന്നും മന്ത്രി പറഞ്ഞു.
മകരവിളക്കിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. എത്ര ഭക്തരെത്തിയാലും ജ്യോതിദര്‍ശനത്തിന് സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ദര്‍ശനത്തിനുള്ള സ്ഥലങ്ങളിലെ അപകടമേഖലകള്‍ കണ്ടെത്തി സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
അയ്യപ്പഭക്തര്‍ ദര്ശനത്തന പുണ്യത്തിനായി കാത്തിരിക്കുന്ന മകരവിളക്ക് നാളെ. സന്നിധാനത്തും ദര്‍ശനത്തിന് അനുവാദമുള്ള കേന്ദ്രങ്ങളിലും ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണ്. മകര സംക്രമ പൂജയ്ക്ക് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ പുരോഗമിക്കുന്നുണ്ട്. നാളെ വൈകിട്ട് തിരുവാഭരണം സന്നിധാനത്ത് എത്തിച്ചേരും.