Latest News

സാമ്പത്തിക സംവരണ നിയമം പ്രാബല്യത്തില്‍; ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണ ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ബില്ല് അംഗീകരിച്ചതോടെ സംവരണ നിയമം പ്രാബല്യത്തില്‍ വരും. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി.

സാമ്പത്തിക സംവരണ നിയമം അനുസരിച്ച് എല്ലാ മതവിഭാഗത്തില്‍പ്പെട്ടവര്‍ക്കും സാമ്പത്തിക സംവരണം ലഭിക്കും. അതേസമയം, നിലവിലെ സംവരണത്തെ ഇതു ബാധിക്കില്ല.

തവര്‍ചന്ദ് ഗെലോട്ടാണ് ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ചത്. സാമ്പത്തിക നീതി ഉറപ്പാക്കുകയാണു സാമ്പത്തിക സംവരണത്തിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോക്‌സഭയില്‍ പറഞ്ഞു.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിയിലും പത്തു ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബില്‍. ഭരണഘടനയുടെ 124 മത് ഭേദഗതി. 15, 16 അനുച്ഛേദങ്ങളിലാണ് മാറ്റം വരുത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top