Latest News

ഇന്ത്യ പ്രസ് ക്ലബ് മാധ്യമശ്രീ പുരസ്‌കാരം ജോസി ജോസഫിന്, ഉണ്ണി ബാലകൃഷ്ണന് മാധ്യമരത്‌ന

അമേരിക്കയിലെ മലയാളി മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) മാധ്യമരംഗത്തെ സമഗ്രസംഭാവനകള്‍ക്ക് നല്‍കുന്ന മാധ്യമശ്രീ പുരസ്‌കാരത്തിന് ജോസി ജോസഫ് അര്‍ഹനായി.ഒരു ലക്ഷം രൂപയും, പ്രശംസാ ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം . മാതൃഭൂമി ചാനല്‍ ചീഫ് ഓഫ് ന്യൂസ് ഉണ്ണി ബാലകൃഷ്ണനാണ് മാധ്യമരത്‌ന പുരസ്‌കാരം. 50,000 രൂപയും പ്രശംസാഫലകവും ലഭിക്കും.

പുരസ്‌കാരങ്ങള്‍ ജനുവരി 13 ഞായറാഴ്ച വൈകീട്ട് 6 മണിക്ക് ബോള്‍ഗാട്ടി പാലസ് ഹോട്ടലില്‍ നടക്കുന്ന വര്‍ണാഭമായ ചടങ്ങില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വിതരണം ചെയ്യും. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുഖ്യാതിഥിയാകും.

കൂടാതെ മാധ്യമരംഗത്ത് വിവിധ മേഖലകളില്‍ മികവ് തെളിയിച്ച 9 പേര്‍ക്കും പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു .
മികച്ച പത്രപ്രവര്‍ത്തകന്‍ – വി.എസ് രാജേഷ് – കേരള കൗമുദി(അച്ചടി) , പി.ആര്‍ സുനില്‍- ഏഷ്യാനെറ്റ് ന്യൂസ് (ദൃശ്യമാധ്യമം ) ,മികച്ച സംവാദകന്‍ – എന്‍.പി ചന്ദ്രശേഖരന്‍ (കൈരളി ടി.വി) , മികച്ച വാര്‍ത്ത അവതാരകന്‍ – അഭിലാഷ് മോഹനന്‍ (റിപ്പോര്‍ട്ടര്‍), മികച്ച അന്വേഷണാല്‍മക വാര്‍ത്ത- എം.നിസാര്‍ – (മാധ്യമം) , മികച്ച ഫോട്ടോഗ്രാഫര്‍ – അരവിന്ദ് വേണുഗോപാല്‍ (മലയാള മനോരമ) , മികച്ച ഫീച്ചര്‍ -എ എസ് ശ്രീകുമാര്‍ , മികച്ച യുവ മാധ്യമപ്രവര്‍ത്തകന്‍ – അഖില്‍ അശോക് , മനോരമ ഓണ്‍ലൈന്‍ . 25000 രൂപയും പ്രശംസാഫലകവും ആണ് ഇവര്‍ക്ക് ലഭിക്കുക.

ഡോ: ഡി. ബാബു പോള്‍ , കെ.എം റോയ് , തോമസ് ജേക്കബ് , അലക്‌സാണ്ടര്‍ സാം , ഡോ: എം.വി പിള്ള എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌ക്കാരജേതാക്കളെ തെരെഞ്ഞെടുത്തത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top