Entertainment

കട്ടലോക്കലായി കാളിദാസ് ജയറാം ; മിസ്റ്റര്‍ ആന്റ് മിസ് റൗഡി ട്രെയിലര്‍ പുറത്ത്

അഞ്ച് ചെറുപ്പക്കാരുടെ കഥ പറയുന്ന ചിത്രമാണ് കാളിദാസ് ജയറാമിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ആന്റ് മിസ് റൗഡി. ക്വട്ടേഷന്‍ സംഘത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്ന ചെറുപ്പക്കാരെ പ്രധാനകഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസായി. അപര്‍ണ ബാലമുരളിയാണ് നായിക. ഗ്രാമീണ പശ്ചാത്തലത്തിലുള്ള കഥയില്‍ കട്ട ലോക്കല്‍ ലുക്കിലാണ് കാളിദാസ് എത്തുന്നത്.

ജിത്തു ജോസഫ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്റേജ് ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേര്‍ന്നാണ് ഈ ചിത്രം നിര്മ്മിക്കുന്നത്.

ഷെബിന്‍ ബെന്‍സണ്‍, ഗണപതി, വിഷ്ണു ഗോവിന്ദന്‍, സായ് കുമാര്‍, വിജയരാഘവന്‍, വിജയ് ബാബു, ജോയ് മാത്യു, ശരത്, എസ്തര്‍ അനില്‍, ഷാഹീന്‍ സിദ്ദീഖ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top