Breaking News

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ അത്യാഹിത ഹൃദയ സ്തംഭന പുനര്‍ജീവന യന്ത്രങ്ങള്‍ സ്ഥാപിച്ചു

ആതുര പരിചരണ രംഗത്തെ പുത്തന്‍ കണ്ടുപിടുത്തമായ ഓട്ടോമേറ്റഡ് എകസ്‌റ്റേര്‍ണല്‍ ഡെഫിബ്രിലേറ്റര്‍ മെഷീനുകള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്ഥാപിച്ചു. എം പി പി കെ ശ്രീമതി ടീച്ചറാണ് അത്യാധുനിക ജീവന്‍ രക്ഷാ മാര്‍ഗങ്ങളില്‍ ഒന്നായ AED കള്‍ ഉല്‍ഘാടനം ചെയ്തത്. വിമാനത്താവളത്തിലോ വിമാനത്താവള പരിസരത്തോ ആര്‍ക്കെങ്കിലും കാര്‍ഡിയാക് അറസ്‌റ് ഉണ്ടാകുന്ന പക്ഷം ജീവന്‍ രക്ഷിക്കാന്‍ ഇതുവഴി സാധിക്കും. ആതുര സേവന രംഗത്തെ പ്രമുഖ സന്നദ്ധ സംഘടനയായ ലുബ്‌നാഥ് ഷാ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ് വിമാനത്താവളത്തിനായി ഈ മെഷിന്‍ സംഭാവന ചെയ്തത്. AED മെഷീന്‍ പ്രവൃത്തിപ്പിക്കാനുള്ള പരിശീലനം വിമാനത്താവളത്തിലെ എല്ലാ ജീവനക്കാര്‍ക്കും നല്‍കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top