Latest News

മരയ്ക്കാറില്‍ ഫാസില്‍ പ്രണവിന്റെ മുത്തച്ഛന്‍

കുഞ്ഞാലി മരയ്ക്കാര്‍ സിനിമയില്‍ സംവിധായകന്‍ ഫാസില്‍ പ്രണവിന്റെ മുത്തച്ഛനായി അഭിനയിക്കുന്നു. മരയ്ക്കാറിന്റെ ചെറുപ്പകാലം അഭിനയിക്കുന്ന പ്രണവിന് മാര്‍ഗ നിര്‍ദേശം നല്‍കുന്ന മുത്തച്ഛന്‍ കഥാപാത്രമായാണ് ഫാസില്‍ ദീര്‍ഘകാലത്തിന് ശേഷം അഭിനയരംഗത്തേക്ക് കടന്നുവരുന്നത്.

കുഞ്ഞാലി മരക്കാറുടെ ജീവചരിത്രകഥ പറയുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലാണ് സംവിധായകന്‍ പ്രിയദര്‍ശനും മോഹന്‍ ലാലും പ്രണവും ഫാസിലും ഒന്നിക്കുന്നത്.

വമ്പന്‍ സെറ്റൊരുക്കി കുഞ്ഞാലി മരക്കാറിന്റെ ചിത്രീകരണം ഇപ്പോള്‍ ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയില്‍ പുരോഗമിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top