ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ സമവായ ചര്‍ച്ചയ്ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സമരക്കാരുമായി പ്രശ്നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മയാണ് അറിയിച്ചത്. അതേസമയം ഇതിന് മുന്‍കൈയെടുക്കേണ്ടത് വ്യവസായ വകുപ്പാണെന്നും അവര്‍ പറഞ്ഞു. അശാസ്ത്രീയ ഖനനം പാടില്ല എന്നു തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും മന്ത്രി പറഞ്ഞു. നിയമസഭാ പരിസ്ഥിതി സമിതിയുടെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി.
ആലപ്പാട് കരിമണല്‍ ഖനന വിഷയത്തില്‍ ചര്‍ച്ചയ്ക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍
By
January 12, 2019 10:14 am