Business

സെന്‍സെക്‌സ് 96 പോയിന്റ് നഷ്ടം

തുടര്‍ച്ചയായ രണ്ടാം ദിവസവും ഓഹരി വിപണി നഷ്ടത്തിലായിരുന്നു. വാരാന്ത്യ വ്യാപാര ദിവസമായ വെള്ളിയാഴ്ച വിപണി നേട്ടത്തോടെ വ്യാപാരം ആരംഭിച്ചുവെങ്കിലും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

സെന്‍സെക്‌സ് 96 പോയിന്റ് നഷ്ടത്തില്‍ 36,009.84ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 26.65 പോയിന്റ് താഴ്ന്ന് 10794.55ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ടാറ്റാ മോട്ടോര്‍സ്, ഭാരതി ഇന്‍ഫോടെല്‍, ടിസിഎസ്, യെസ് ബാങ്ക് എന്നീ ഓഹരികള്‍ നിഫ്റ്റിയില്‍ നഷ്ടം രേഖപ്പെടുത്തി.

ഐടി കമ്പനിയായ ഇന്‍ഫോസിസ് ഓഹരികള്‍ 0.68 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി. എന്നാല്‍ വ്യാപാര സമയം അവസാനിച്ച ശേഷം പുറത്തുവന്ന ഇന്‍ഫോസിസിന്റെ ഫലം നിരാശാജനകമായിരുന്നു. ഇന്‍ഫോസിസിന്റെ അറ്റാദായം 12.2 ശതമാനം കുറവായിരുന്നു.

അറ്റാദായം വര്‍ധിച്ചിട്ടും ടിസിഎസിന്റെ ഓഹരി വില ഇന്ന് രണ്ട് ശതമാനം ഇടിഞ്ഞു.

നിക്ഷേപകര്‍ കരുതലോടെയാണ് ഓഹരി വിപണിയില്‍ പ്രവര്‍ത്തിക്കുന്നത്. വിപണിയിലെ കരടികാല സ്വഭാവം ഭാവിയില്‍ എങ്ങനെയാവുമെന്ന ആശങ്കയിലാണ് നിക്ഷേപകര്‍ നീങ്ങുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top