ദുബായ്: ദുബായില്‍ വന്‍ അഗ്നിബാധ. ജബല്‍ അലിയിലെ ഒരു ഫാക്ടറിയുടെ ഗോഡൗണിലാണ് വെള്ളിയാഴ്ച രാവിലെ തീപിടുത്തമുണ്ടായത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ റീസൈക്കിള്‍ ചെയ്യുന്ന ഫാക്ടറിയുടെ ഗോഡൗണില്‍ രാവിലെ 9.20ഓടെയാണ് തീപിടിച്ചതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.
പരിസരത്തുള്ള മറ്റ് ഫാക്ടറികളിലേക്ക് തീ പടരാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കാന്‍ കഴിഞ്ഞതിനാല്‍ വലിയ അപകടം ഒഴിവായി. സിവില്‍ ഡിഫന്‍സിലെ വിദഗ്ദ സംഘമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.