Breaking News

അലോക് വര്‍മ കേന്ദ്ര സര്‍വീസില്‍ നിന്ന് രാജിവച്ചു

സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ കേന്ദ്ര സര്‍വീസില്‍ നിന്ന് രാജിവച്ചു. ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്ഡ് ഹോം ഗാര്‍ഡ്‌സിന്റെ ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയാറല്ലെന്നു അറിയിച്ച അദ്ദേഹം തന്നെ രാജി വയ്ക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

സിബിഐ തലപ്പത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരസ്യമായ തമ്മിലടിയിലേക്കു നീങ്ങിയതോടെയാണ് കേന്ദ്രം സിബിഐ ഡയറക്ടറര്‍ സ്ഥാനത്തു നിന്ന് വര്‍മയെ നീക്കിയത്. സിബിഐ സ്‌പെഷല്‍ ഡയറക്ടറും മോദി സര്‍ക്കാരിന്റെ അടുപ്പക്കാരനുമായ രാകേഷ് അസ്താനയോടും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top