Business

വിപണിയില്‍ മാന്ദ്യം

ഏഷ്യന്‍ വിപണിയോട് തോളോട് തോള്‍ ചേര്‍ന്ന് വ്യാഴാഴ്ച ഓഹരി വിപണി മാന്ദ്യത്തിലായി.

നിഫ്റ്റിയില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഗ്രാസിം ഇന്‍ഡസ്ട്രീസ്, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നീ ഓഹരികള്‍ക്ക് വിലയിടിഞ്ഞു.

വിപണി ക്ലോസ് ചെയ്ത ശേഷം വരുമെന്ന് കരുതുന്ന ടിസിഎസിന്റെ കോര്‍പ്പറേറ്റ് ഫലങ്ങളെ നിക്ഷേപകര്‍ ഉറ്റുനോക്കുകയാണ്. ഒക്ടോബര്‍-ഡിസംബര്‍ ക്വാട്ടറിലെ ഫലങ്ങള്‍ മെച്ചപ്പെടുമെന്ന നിഗമനത്തില്‍ ടിസിഎസിന്റെ ഓഹരിവില ഉയര്‍ന്നു.

ഏറ്റവും ഒടുവില്‍ ഇന്‍ഡസ് ഇന്‍ഡ് ബാങ്കിന്റെ അറ്റാദായം 5 ശതമാനം വര്‍ദ്ധിച്ച കണക്ക് പുറത്ത് വന്നെങ്കിലും ഓഹരിവില 2 ശതമാനത്തോളം ഇടിഞ്ഞു.

ക്രൂഡ് ഓയിലിന്റെ വില ബുധനാഴ്ച 5 ശതമാനം വര്‍ദ്ധിച്ചത് ഓഹരി വിപണിയെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. ഒപെക് രാഷ്ട്രങ്ങള്‍ എണ്ണയുല്‍പാദനം വെട്ടിക്കുറയ്ക്കുന്നത് മൂലം ക്രൂഡ് ഓയിലിന്റെ വില ഉയരുമെന്നാണ് കരുതപ്പെടുന്നത്.

ബന്ധന്‍ ബാങ്കിന്റെ മൂന്നാം പാദഫലത്തില്‍ അറ്റാദായം 10.3 ശതമാനം വര്‍ദ്ധച്ച് 331 കോടി രൂപയായി. ഇതോടെ ബാങ്കിന്റെ ഓഹരി വില നാല് ശതമാനത്തോളം കുതിച്ചുയര്‍ന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2018 KCBL. Developed by Addoc

To Top