ന്യൂഡല്‍ഹി: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ബോളിവുഡ് ചിത്രം ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രെയിലര്‍ നിരോധിക്കണമെന്ന ഹര്‍ജി ഡല്‍ഹി കോടതി തള്ളി.
ഡല്‍ഹി സ്വദേശിയായ ഫാഷന്‍ ഡിസൈനര്‍ പൂജ മഹജന്‍ നല്കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ ഹര്‍ജിക്കാരി സുപ്രീം കോടതിയില്‍ അപ്പീല്‍ നല്കി.
ഭരണഘടനപരമായ ഒരു സ്ഥാനത്തിരുന്നയാളെ മോശമായി ചിത്രീകരിക്കാന്‍ സിനിമയ്ക്ക് ഒരു അവകാശവുമില്ലെന്നാണ് പരാതിയില്‍ പറയുന്നത്. മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിന്റെ ജീവിതകഥ പറുയന്ന ചിത്രമാണ് ദി ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍.