Kerala

മകരവിളക്കിന് ഇനി നാല് ദിവസങ്ങള്‍ മാത്രം; നിരീക്ഷണസമിതി ഇന്ന് ശബരിമലയില്‍

പത്തനംതിട്ട: മകരവിളക്കിന് ഇനി നാല് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിരീക്ഷണസമിതി ഇന്ന് ശബരിമലയിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഹൈക്കോടതി നിയോഗിച്ച മൂന്നംഗ സമിതിയാണ് ഇന്ന് നിലക്കലില്‍ എത്തുന്നത്.

രണ്ട് ദിവസം നീണ്ട പൊതുപണിമുടക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ തീര്‍ത്ഥാടകരുടെ വരവ് വളരെ കുറവായിരുന്നു. എന്നാല്‍ വരും മണിക്കൂറുകളില്‍ സന്നിധാനത്ത് തിരക്ക് വര്‍ദ്ധിക്കുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.

ശബരിമല തിരുവാഭരണ ഘോഷയാത്രയ്ക്ക് സായുധ പൊലീസ് സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. തിരുവാഭരണ സംഘത്തെ അനുഗമിക്കുന്ന പന്തളം കൊട്ടാരം പ്രതിനിധിയ്ക്കും സുരക്ഷയുണ്ടാകുമെന്നും ഇതിനായി ഡിവൈസ്പിമാരടങ്ങുന്ന ഉദ്യോഗസ്ഥരെ നിശ്ചയിച്ചതായും ഹൈക്കോടതിയെ അറിയിച്ചു. തിരുവാഭരണ ഘോഷയാത്ര നാളെ തുടങ്ങും.

സന്നിധാനത്തിന് ചുറ്റുമുള്ള ഒന്‍പത് കേന്ദ്രങ്ങളില്‍ മകരജ്യോതി കാണാന്‍ സൗകര്യമൊരുക്കുന്നുണ്ട്. ഇവിടെ ആവശ്യമായ സുരക്ഷാക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top