Breaking News

വൈപ്പിന്‍ ഹാര്‍ബറില്‍ കേടായ മത്സ്യങ്ങള്‍ പിടിച്ചെടുത്തു

കൊച്ചി: വൈപ്പിന്‍ ഹാര്‍ബറില്‍ നിന്ന് കേടായ മത്സ്യങ്ങള്‍ പിടിച്ചെടുത്തു. ഫിഷറീസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് അന്യസംസ്ഥാന ബോട്ടുകളില്‍ നിന്ന് ചീഞ്ഞ മത്സ്യങ്ങള്‍ കണ്ടെത്തിയത്.

വില്‍പ്പനയ്ക്കായെത്തിച്ച മത്സ്യങ്ങളില്‍ നാല്‍പ്പത്തിയഞ്ച് ശതമാനത്തോളവും കേടായ മത്സ്യങ്ങളായിരുന്നു. വേണ്ടത്ര ശീതികരണ സംവിധാനങ്ങള്‍ ഇല്ലാതെയാണ് മത്സ്യങ്ങള്‍ സൂക്ഷിക്കുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

മത്സ്യങ്ങളില്‍ നിന്ന് അലര്‍ജി അടക്കമുള്ള ത്വക്ക് രോഗങ്ങള്‍ ഉണ്ടാകുന്നുവെന്ന മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫിഷറീസ് വകുപ്പ് പരിശോധനയ്ക്കായെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top