കൊച്ചി: നടന് കൊല്ലം തുളസിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വീണ്ടും തള്ളി. ശബരിമലയുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്ക് പിന്നാലെ നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ കേസിലായിരുന്നു മുന്‍കൂര്‍ ജാമ്യം തേടി കൊല്ലം തുളസി ഹൈക്കോടതിയെ സമീപിച്ചത്.
അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാന്‍ ഹൈക്കോടതി കൊല്ലം തുളസിക്ക് നിര്‍ദ്ദേശം നല്കി. കൊല്ലം ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയുടെ പ്രസംഗത്തിലായിരുന്നു വിവാദ പ്രസ്താവന. പ്രസംഗത്തില്‍ കൊല്ലം തുളസി വിധി പ്രസ്താവിച്ച ജഡ്ജിമാരെയും വിമര്‍ശിച്ചിരുന്നു.