അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണവില ബാരലിന് 60 ഡോളര്‍ ആയതോടെ പെട്രോളിനും ഡീസലിനും വൈകാതെ വില വര്‍ദ്ധിക്കും.
കഴിഞ്ഞ രണ്ട് ആഴ്ചയായി ക്രൂഡ് ഓയിലിന്റെ വില 20 ശതമാനമാണ് വര്‍ദ്ധിച്ചത്. മൂന്ന് മാസം കൊണ്ട് പെട്രോളിന് 13 രൂപയും ഡീസലിന് 11 രൂപയും അടുത്ത കാലത്ത് കുറഞ്ഞിരുന്നു.
എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെ സംഘടനയായ ‘ഒപെക്’ ജനുവരി ഒന്നുമുതല്‍ ഉല്‍പ്പാദനം കുറച്ചതാണ് ആഗോള വിപണിയില്‍ അസംസ്കൃത എണ്ണവില കൂടാന്‍ കാരണം.