Breaking News

സാമ്പത്തിക സംവരണ ബില്‍ രാജ്യസഭയും കടന്നു

ന്യൂഡല്‍ഹി: സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്ലിന് രാജ്യസഭയുടെയും അംഗീകാരം. രാജ്യസഭയില്‍ ചര്‍ച്ച ചെയ്യുന്നതിനു മുന്‍പ് സെലക്ട് കമ്മിറ്റിക്കു വിടണമെന്ന ഇടത് കക്ഷികളുടെ ആവശ്യം വോട്ടിനിട്ടു തള്ളി. 165 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ ഏഴു പേര്‍ മാത്രമാണ് എതിര്‍ത്തത്.

മുന്നോക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു 10% തൊഴില്‍, വിദ്യാഭ്യാസ സംവരണം വ്യവസ്ഥ ചെയ്യുന്ന 124-ാം ഭരണഘടനാ ഭേദഗതിയാണു രാജ്യസഭയില്‍ പാസായത്. കോണ്‍ഗ്രസും സിപിഎമ്മും ബില്ലിനെ പിന്തുണച്ചു. ഭരണഘടനയുടെ 124 മത് ഭേദഗതി. 15, 16 അനുച്ഛേദങ്ങളിലാണ് മാറ്റം വരുത്തിയത്. ബില്‍ കഴിഞ്ഞദിവസം ലോക്സഭ പാസാക്കിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top