Business

നാലാം ദിവസവും ഓഹരി വിപണിയില്‍ നേട്ടം

ആഗോള വിപണിയുടെ നേട്ടം ഇന്ത്യന്‍ ഓഹരി വിപണിക്ക് കരുത്തായി. സെന്‍സെക്‌സ് 231 പോയിന്റ് ഉയര്‍ന്ന് 36212.91ലും നിഫ്റ്റി 53 പോയിന്റ് വര്‍ദ്ധിച്ച് 10,855.1 ലുമാണ് വ്യാപാരം അവസാനിച്ചത്.

ബി.എസ്.ഇയിലെ 1115 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1442 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. നിഫ്റ്റിയിലെ 50 ഓഹരികളില്‍ 24 എണ്ണവും നേട്ടത്തിലായിരുന്നു. ആക്‌സിസ് ബാങ്ക്, ഐടിസി, ടാറ്റാ മോട്ടോര്‍സ്, എച്ച്ഡിഎഫ്‌സി ഓഹരികള്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ചു.

ഭാരതി എയര്‍ടെല്‍, ആക്‌സിസ് ബാങ്ക്, ഐടിസി, ടാറ്റാ മോട്ടോര്‍സ്, എച്ച്ഡിഎഫ്‌സി ഓഹരികളാണ് സെന്‍സെക്‌സില്‍ മുന്നേറിയത്.

നിഫ്റ്റി എഫ്.എം.സി.ജി. സൂചിക 1.01 ശതമാനം വര്‍ദ്ധിച്ചു. ഐടിസി, ഡാബര്‍ ഇന്ത്യ ഓഹരികളുടെ വില വര്‍ദ്ധിച്ചതാണ് സൂചിക വര്‍ദ്ധിക്കാനുള്ള പ്രധാനകാരണം. നിഫ്റ്റി ബാങ്ക് സൂചികയും 0.77 ശതമാനം ഉയര്‍ന്നു.

ആഗോള വിപണിക്ക് കനത്ത ഭീഷണിയായി മാറിയ യുഎസ്, ചൈന വ്യാപാര കാരാര്‍ പ്രശ്‌നം രമ്യമായി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയില്‍ യൂറോപ്പ്, ചൈന, ജപ്പാന്‍, യുഎസ് മാര്‍ക്കറ്റുകള്‍ മുന്നേറ്റ പാതയിലാണ്.

ഓഹരി വിപണിയിലൂടെ ഹ്രസ്വകാല ഗതി നിര്‍ണ്ണയത്തെ ഗണ്യമായി സ്വാധീനിക്കാന്‍ കഴിയുന്നതായിരിക്കും ഈയാഴ്ച പുറത്ത് വരുന്ന മൂന്നാം ത്രൈമാസ കമ്പനി ഫലങ്ങള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top