Kerala

തെമ്മാടി വിജയനും 20 കള്ളന്മാരും ചേര്‍ന്നാണ് കേരളം കലാപക്കളമാക്കുന്നത്; ബി.ഗോപാലകൃഷ്ണന്‍

കായംകുളം: തെമ്മാടി വിജയനും 20 കള്ളന്മാരും ചേര്‍ന്നാണ് കേരളം കലാപക്കളമാക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് ബി ഗോപാലകൃഷ്ണന്‍.

മുഖ്യമന്ത്രിയെ ചെറ്റയെന്ന് വിളിച്ചാണ് ബി ഗോപാലകൃഷ്ണനന്റെ പ്രസംഗം. പത്ത് പൊലീസുകാരെയും പതിമൂന്ന് ലാത്തിയും കണ്ട് ഭയക്കുന്നവരല്ല ബിജെപിക്കാരെന്ന് ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

സംഘപരിവാര്‍ സംഘടനകളേയും ബിജെപി പ്രവര്‍ത്തകരേയും വിരട്ടാന്‍ ശ്രമിക്കേണ്ട, വരട്ടിയ പാരമ്പര്യമുള്ളതാണ് ബിജെപി പ്രവര്‍ത്തകരെന്നും മുഖ്യമന്ത്രി പിണറായി വിജയന് ചിത്ത ഭ്രമം പിടിച്ചോയെന്നാണ് നാട്ടുകാര്‍ ഇപ്പോള്‍ സംശയിക്കുന്നതെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

പിണറായി എന്ന തെമ്മാടിക്ക് എന്ത് പറ്റിയെന്നാണ് ഇപ്പോള്‍ നാട്ടുകാര്‍ ചോദിക്കുന്നത്. എതിരെ ആരെങ്കിലും പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസ് എടുക്കുന്നതാണ് പിണറായി വിജയന്റെ രീതിയെന്നും ബി ഗോപാലകൃഷ്ണന്‍ കായംകുളത്ത് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top