Kerala

മാതൃഭൂമി കഥാമത്സരം; ഒന്നാം സമ്മാനം 2 ലക്ഷം രൂപ

യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിനായി മാതൃഭൂമി കഥാ പുരസ്‌കാരത്തിനായുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. ഒന്നാം സമ്മാനാര്‍ഹമാകുന്ന കഥയ്ക്ക് 2 ലക്ഷം രൂപയും രണ്ടാം സമ്മാനത്തിന് 1 ലക്ഷം രൂപയും മൂന്നാം സമ്മാനത്തിന് 75,000 രൂപയുമാണ് സമ്മാനത്തുക. ഈ മാസം 20ന് മുന്‍പ് കഥയുടെ സോഫ്റ്റ് കോപ്പി അയക്കണം. mystory@mbifl.com എന്ന വിലാസത്തിലാണ് പ്രസിദ്ധീകരിക്കാത്ത കഥകള്‍ അയക്കേണ്ടത്.

എംടി വാസുദേവന്‍ നായര്‍ നേതൃത്വം നല്‍കുന്ന സമിതിയാണ് വിജയികളെ തെരഞ്ഞെടുക്കുന്നത്. മലയാള ഭാഷയിലുള്ള കഥകള്‍ മാത്രമേ പരിഗണിക്കുകയൂള്ളൂ. കഥയ്ക്കുള്ള വിഷയം രചയിതാവിന് തെരഞ്ഞെടുക്കാം. വാക്കുകള്‍ക്ക് പരിധി നിശ്ചയിച്ചിട്ടില്ല. പ്രായപരിധി 18 മുതല്‍ 30 വയസായി നിജപ്പെടുത്തിയിട്ടുണ്ട്. കഥകള്‍ സോഫ്റ്റ് കോപ്പിയായി മാത്രമേ അയയ്ക്കാന്‍ പാടുള്ളൂവെന്ന് സംഘാടകര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top