Breaking News

പണിമുടക്കില്‍ പങ്കെടുത്തില്ല; തിരുവനന്തപുരത്ത് എസ്ബിഎ ശാഖ അടിച്ചു തകര്‍ത്തു

തിരുവനന്തപുരം: പണിമുടക്കില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് സമരാനുകൂലികള്‍ തിരുവനന്തപുരത്ത് എസ്ബിഎ ശാഖ അടിച്ചു തകര്‍ത്തു. സെക്രട്ടേറിയറ്റിനു സമീപത്തെ എസ്ബിഎ ശാഖയാണ് അടിച്ചു തകര്‍ത്തത്.

കംപ്യൂട്ടര്‍, ഫോണ്‍, മേശ എന്നിവ തകര്‍ന്നു. ഇന്നലെ ബ്രാഞ്ച് പ്രവര്‍ത്തിച്ചിരുന്നു. ഇന്നു തുറന്നപ്പോള്‍ അടയ്ക്കണമെന്നു സമരാനുകൂലികള്‍ ആവശ്യപ്പെട്ടു. മാനേജര്‍ വിസമ്മതിച്ചപ്പോഴായിരുന്നു ആക്രമണം.

ആക്രമണം നടത്തുന്നതിനു നേതൃത്വം നല്‍കിയവരില്‍ ചരക്കുസേവന നികുതി വകുപ്പിലെ ഇന്‍സ്‌പെക്ടര്‍മാരായ എന്‍ജിഒ യൂണിയന്‍ നേതാക്കളുമുണ്ടായിരുന്നു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

അക്രമികള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കേസെടുത്തിട്ടുണ്ട്. ജീവനക്കാരെ സമരക്കാര്‍ ഭീഷണിപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top