ആരാധകരെ കാത്തിരിപ്പിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന പൃഥ്വിരാജ് ചിത്രം നയന്റെ ട്രെയിലര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് അകൗണ്ടിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്.
സയന്‍സ്ഫിക്ഷന്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജെനൂസ് മുഹമ്മദ് ആണ്. നയന്‍ പൃഥ്വിരാജിന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ്. സോണി പിക്ചേഴ്സുമായി സഹകരിച്ചാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
പൃഥ്വിരാജും മംമ്തയുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്നത്. പ്രകാശ് രാജ്, വാമിഖ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.