രാജ്യത്തെ ഉളളി വില കുത്തനെ ഇടിഞ്ഞു. ക്വിന്റലിന് മൊത്ത വിപണിയില്‍ വില 170 രൂപയിലെത്തി. ഉള്ളിയുടെ ആവശ്യകത കുറഞ്ഞതാണ് വില ഇടിയാന്‍ പ്രധാന കാരണം.
ഉള്ളിയുടെ ഏറ്റവും വലിയ മൊത്തവിപണിയായ മഹാരാഷ്ട്രയിലെ നാസിക്കിലെ ലാസല്‍ഗോണിലാണ് വില ഏറ്റവും അധികം ഇടിഞ്ഞത്. ക്വിന്റലിന് 125 രൂപ മുതല്‍ 100 രൂപ വരെയാണ് ഇവിടെ രേഖപ്പെടുത്തിയ കുറഞ്ഞ വില.
വരും ദിവസങ്ങളില്‍ ഉളളി വില ഇനിയും ഇടിയുമെന്നാണ് വിപണികള്‍ നല്കുന്ന സൂചന.