Breaking News

പൊതുപണിമുടക്ക്; രണ്ടാംദിനവും വലഞ്ഞ് ജനങ്ങള്‍; ട്രെയിന്‍ തടഞ്ഞു

കൊച്ചി: സംയുക്ത തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിലുള്ള 48 മണിക്കൂര്‍ പൊതുപണിമുടക്ക് രണ്ടാംദിവസം പുരോഗമിക്കുന്നു. വാഹനങ്ങള്‍ ഇല്ലാതെ ഇന്നും ജനങ്ങള്‍ വലയുകയാണ്.

കേരളത്തിന് പുറത്ത് ബംഗാളിലും ഒഡീഷയിലും മാത്രമാണ് പണിമുടക്ക് അല്‍പ്പമെങ്കിലും ചലനമുണ്ടാക്കിയത്. രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങിലും ജനജീവിതം സാധാരണഗതിയിലാണ്. സംയുക്ത സമരസമിതി ഇന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും.

ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസവും സമരാനുകൂലികള്‍ ട്രെയിന്‍ തടഞ്ഞു. തിരുവനന്തപുരം തമ്പാനൂരില്‍ 35 മിനിറ്റാണ് വേണാട് എക്‌സ്പ്രസ് തടഞ്ഞിട്ടത്. സമരക്കാരെ പൊലീസ് അറസ്റ്റുചെയ്തു നീക്കിയശേഷം 40 മിനിറ്റ് വൈകിയാണ് ട്രെയിന്‍ പുറപ്പെട്ടത്.

മിനിമം വേതനം 18,000 രൂപയാക്കുക, സാര്‍വത്രിക സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള തൊഴില്‍യൂണിയനുകളും പണിമുടക്കിന് അനുകൂലമാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top