Business

സെന്‍സെക്‌സ് 130 പോയിന്റ് നേട്ടം

ലാഭനഷ്ടങ്ങളില്‍ ആടിയുലഞ്ഞ് ഓഹരിവിപണി ചൊവ്വാഴ്ച്ച നേട്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്. സെന്‍സെക്‌സ് 130 പോയിന്റ് വര്‍ധിച്ച് 35,980ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 30 പോയിന്റ് ഉയര്‍ന്ന് 10802ലാണ് വ്യാപാരമവസാനിപ്പിച്ചത്.

നിഫ്റ്റിയില്‍ സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐസിഐസിഐ ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, ഐഷര്‍ മോട്ടോഴ്‌സ്, യെസ് ബാങ്ക്, സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികള്‍ മികച്ച നേട്ടം കരസ്ഥമാക്കി.

അദാനി പോര്‍ട്‌സ്, ഹിന്‍ഡാല്‍കോ, എന്‍ടിപിസി ഓഹരികള്‍ നഷ്ടത്തിലാണ് വ്യാപാരമവസാനിപ്പിച്ചത്.

ഏഷ്യന്‍ വിപണികളില്‍ ഓഹരികള്‍ കരുത്ത് കാട്ടി. അമേരിക്ക, ചൈന വ്യാപാര കരാര്‍ പ്രശ്‌നം രമ്യമായി പരിഗണിക്കുമെന്ന ധാരണയാണ് ഏഷ്യന്‍ ഓഹരിവിപണിയിലുളളത്. ജപ്പാന്‍ സൂചിക നിക്കി 0.9 ശതമാനം വര്‍ധിച്ചത് ഈ പ്രതീക്ഷയ്ക്ക ചുവടൊപ്പിച്ചാണ്.

രൂപ ഇന്ന് ദുര്‍ബലമായത് വിപണി വിദഗ്ദര്ഡ കരുതലോടെയാണ് വീക്ഷിക്കുന്നത്. ഡോളറുമായുളള വിനിമയത്തില്‍ 36 പൈസ നഷ്ടത്തില്‍ 70.49 ലാണ് രൂപ നിലനില്‍ക്കുന്നത്. തിങ്കളാഴ്ച്ച ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ 736.13 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി.

ബിഎസ്ഇയില്‍ 1248 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1297 കമ്പനികള്‍ നഷ്ടത്തിലുമായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top