Kerala

ഒടുവില്‍ തീരുമാനമായി; കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി തന്നെ ഉദ്ഘാടനം ചെയ്യും

കൊല്ലം: നീണ്ട ചര്‍ച്ചകള്‍ക്കും വാദപ്രതിവാദങ്ങള്‍ക്കുമൊടുവില്‍ തീരുമാനമായി, കൊല്ലം ബൈപ്പാസ് ഈ മാസം 15 ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉദ്ഘാടനം ചെയ്യും. പ്രധാനമന്ത്രിയുടെ ഓഫിസ് ഇക്കാര്യം സ്ഥലം എം.പിയായ എന്‍.കെ പ്രേമചന്ദ്രന്‍ അറിയിച്ചു. എന്നാല്‍ പ്രധാനമന്ത്രിയെത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ഇതുവരെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.

അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ക്ഷണിക്കാതെ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെത്തുന്നത് ശരിയല്ലെന്ന് ഇടതു എംഎല്‍എമാര്‍ നിലപാടെടുത്തിരുന്നു. ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബൈപാസ് ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് പ്രധാനമന്ത്രിയെ കൊണ്ട് റോഡ് ഉദ്ഘാടനം ചെയ്യിപ്പിക്കാന്‍ ബിജെപി നടത്തിയ നീക്കങ്ങള്‍ വിജയം കാണുന്നത്. രാഷ്ട്രപതി രാംനാഥ് കോവിന്ദിനും മറ്റൊരു പരിപാടിയില്‍ പങ്കെടുക്കേണ്ടതിനാല്‍ ഉദ്ഘാടനത്തിന് എത്താനാവില്ല. നാലര പതിറ്റാണ്ടത്തെ കാത്തിരിപ്പിനൊടുവിലാണ് കൊല്ലം ബൈപാസ് യാഥാര്‍ഥ്യത്തിലേക്ക് നീങ്ങുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top