Entertainment

‘ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ മന്‍മോഹന്‍ സിങ്ങായി മാറുന്ന അനുപം ഖേറിന്റെ വീഡിയോ വൈറല്‍

2019 തുടക്കത്തില്‍ തന്നെ ഇന്ത്യന്‍ സിനിമയില്‍ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെക്കുന്ന ഒരു ചിത്രമാണ് ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിംഗിന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കളെ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം.

എന്നാല്‍ വിവാദങ്ങള്‍ കത്തുന്നതിനിടയിലും ചിത്രത്തിലെ അനുപം ഖേറിന്റെ മേയ്ക്ക് അപ്പ് വീഡിയോ പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. മന്‍മോഹന്‍ സിങ്ങായി മാറുന്ന, ഇരുപത് സെക്കന്റ് ദൈര്‍ഘ്യമുള്ള മെയ്ക്കോവര്‍ വിഡിയോ ഇന്‍സ്റ്റാഗ്രം അക്കൗണ്ടിലൂടെ അനുപം ഖേര്‍ തന്നെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

ചിത്രത്തിന്റെ ട്രെയ്ലറില്‍ മന്‍മോഹന്‍ സിങ്ങിന്റെ ലുക്കിലെത്തിയ അനുപം ഖേറിനെ അത്ഭുതത്തോടെയാണ് പ്രേക്ഷകര്‍ കണ്ടത്. ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

പ്രധാനമന്ത്രിയായിരുന്ന കാലത്ത് മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ദ മേക്കിംഗ് ആന്‍ഡ് അണ്‍മേക്കിംഗ് ഓഫ് മന്‍മോഹന്‍ സിംഗ് എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് വിജയ് രത്‌നാകര്‍ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തില്‍ സോണിയ ഗാന്ധിയായി അഭിനയിക്കുന്നത് ജര്‍മന്‍ നടി സുസന്‍ ബെര്‍നെര്‍ട് ആണ്. ജനുവരിയില്‍ ചിത്രം തീയ്യേറ്ററുകളിലെത്തും. 3000 സ്‌ക്രീനുകളിലായി ഹിന്ദി, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രമെത്തുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top