തിരുവനന്തപുരം: സാമ്പത്തികസംവരണ ബില്ല് നടപ്പാക്കുന്നതിന് പിന്നില്‍ ബിജെപിയുടെ വോട്ട് ബാങ്ക് രാഷ്ട്രീയമാണെന്ന് ഭരണപരിഷ്കാരകമ്മീഷന്‍ ചെയര്മാന് വി എസ് അച്യുതാനന്ദന്. ബില്ലിന്മേല് രാജ്യവ്യാപകചര്‍ച്ച ആവശ്യമാണ്, സാമ്പത്തിക സംവരണബില്ല് പാസ്സാക്കരുതെന്നും അച്യുതാനന്ദന് ആവശ്യപ്പെട്ടു.
പിന്നാക്കവിഭാഗങ്ങളുടെ സംവരണാംശം കുറയ്ക്കാതെ സാമ്പത്തികസംവരണം നടപ്പാക്കുന്നത് അംഗീകരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയത്തെ തള്ളിപ്പറഞ്ഞ് വിഎസ് രംഗത്തെത്തിയിരിക്കുന്നത്.