Kerala

പണിമുടക്ക് ഹര്‍ത്താലാകരുത്; അക്രമം നടത്തുന്നവരെ ഉടന്‍ കസ്റ്റഡിയിലെടുക്കാന്‍ ഡിജിപിയുടെ നിര്‍ദേശം

ദേശീയ പണിമുടക്ക് സംസ്ഥാനത്ത് ഹര്‍ത്താലാകരുതെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കടകളും മറ്റ് സ്ഥാപനങ്ങളും ബലമായി അടപ്പിക്കുകയോ വാഹനങ്ങള്‍ക്ക് നേരെ കല്ലെറിയുകയോ ചെയ്താല്‍ അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡിജിപി നിര്‍ദേശിച്ചു. കെഎസ്ആര്‍ടിസി ഉള്‍പ്പെടെ പൊതുഗതാഗത വാഹനങ്ങള്‍ക്ക് സുരക്ഷയൊരുക്കണമെന്നും പണിമുടക്കിന്റെ മറവില്‍ അക്രമം നടത്താന്‍ ആരെയും അനുവദിക്കില്ലെന്നും ഡിജിപി പറഞ്ഞു. സ്‌കൂളുകള്‍ക്കും പണിമുടക്കില്‍ പങ്കെടുക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ക്കും പോലീസ് സുരക്ഷ ഉറപ്പുവരുത്തണമെന്നും ഡിജിപി നിര്‍ദേശം നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top