വാഷിങ്ടണ്‍: മൂന്ന് വര്‍ഷത്തെ കാലാവധി ബാക്കിയിരിക്കെ ലോക ബാങ്ക് പ്രസിഡന്റ് ജിം യോങ് കിം രാജിവെച്ച് സ്ഥാനമൊഴിഞ്ഞു. ലോകബാങ്കിന്റെ തലപ്പത്ത് രണ്ടുതവണയായി ആറു വര്‍ഷത്തെ സേവനത്തിന് ശേഷമാണ് കിം പടിയിറങ്ങുന്നത്.
വികസ്വര രാജ്യങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സംരഭവുമായി സഹകരിക്കുന്നതിന് ജിം യോങ് സ്ഥാനമൊഴിയുന്നു എന്നാണ് ലോക ബാങ്കിന്റെ ഔദ്യോഗിക വിശദീകരണം.
ലോക ബാങ്കിന്റെ പ്രസിഡന്റായി സേവനം ചെയ്യാന്‍ കഴിഞ്ഞതില്‍ സന്തോഷം. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കാനായതില് അഭിമാനിക്കുന്നു എന്നായിരുന്നു രാജിക്ക് ശേഷമുള്ള ജിം യോങ് കിംന്റെ പ്രസ്താവന.
2012 ജൂലൈ ഒന്നിനാണ് തെക്കന്‍ കൊറിയക്കാരനായ കിം ലോകബാങ്കിന്റെ പ്രസിഡന്റായി ആദ്യമായി ചുമതലയേറ്റത്. ലോക ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ക്രിസ്റ്റീന ജോര്ജിയോവയ്ക്കാകും പകരം ചുമതല.