Breaking News

കൊയിലാണ്ടിയില്‍ സി.പി.എം-ബി.ജെ.പി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

കോഴിക്കോട്: കൊയിലാണ്ടിയില്‍ സി.പി.എം-ബി.ജെ.പി നേതാക്കളുടെ വീടുകള്‍ക്ക് നേരെ ബോംബേറ്. സി.പി.എം നേതാവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ.ഷിജുവിന്റെ വീടിന് നേരെയും, ബി.ജെ.പി മണ്ഡലം സെക്രട്ടറി വി.കെ മുകുന്ദന്റെ വീടിന് നേരെയുമാണ് ആക്രമണം നടന്നത്.

പുലര്‍ച്ചെ മൂന്ന് മണിക്കാണ് സി.പി.എം നേതാവിന്റെ വീടിനുനേരെ ബോംബെറിഞ്ഞത്. തുടര്‍ന്ന് അഞ്ച് മണിക്ക് മുകുന്ദന്റെ വീടിന് നേരെയും ബോംബേറുണ്ടായി.

വീടിന്റെ ജനാലയുടെ ചില്ലുകളും വാതിലുകളും തകര്‍ന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംസ്ഥാനത്ത് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ നടന്ന ഹര്‍ത്താലില്‍ നിരവധി അക്രമസംഭവങ്ങള്‍ നടന്നിരുന്നു. അക്രമ സംഭവങ്ങള്‍ ഇപ്പൊഴും തുടരുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top