Breaking News

കോടതി നിര്‍ദേശത്തിന് പുല്ലുവില; പണിമുടക്ക് ഹര്‍ത്താലായി, വലഞ്ഞ് ജനങ്ങള്‍

തിരുവനന്തപുരം: സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിലുള്ള ദേശീയ പണിമുടക്ക് ഹര്‍ത്താലിന് സമാനമായി. ഇന്നലെ രാത്രി 12 മണിക്ക് തുടങ്ങിയ പണിമുടക്ക് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ ജനജീവിതത്തെ സാരമായി ബാധിച്ചു.

സംസ്ഥാനത്ത് പലയിടത്തും ട്രെയിന്‍ തടഞ്ഞു, ഇതോടെ പല ട്രെയിനുകളും വൈകിയോടുകയാണ്. ചില ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്തുടനീളം കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങി. പമ്പ സര്‍വീസൊഴികെയുള്ള ഒട്ടുമിക്ക സര്‍വീസുകളും നിര്‍ത്തിവച്ചിരിക്കുകയാണ്.

മിനിമം വേതനം 18,000 രൂപയാക്കുക, സാര്‍വത്രിക സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബി.എം.എസ് ഒഴികെയുള്ള തൊഴില്‍യൂണിയനുകളും പണിമുടക്കിന് അനുകൂലമാണ്.

അതേസമയം, സംസ്ഥാനത്തെ ഹര്‍ത്താലുകള്‍ക്കെതിരെ ഇന്നലെ ഹൈക്കോടതി വളരെ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം ഉന്നയിച്ചത്. ഇന്ന് നടക്കുന്ന പണിമുടക്ക് ജനജീവിതത്തെ ബാധിക്കില്ലെന്ന് ഉറപ്പാക്കാണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. എന്നാല്‍ വാഹനങ്ങള്‍ ഇല്ലാത്തതിനാല്‍ പണിമുടക്കില്‍ ജനങ്ങള്‍ വലയുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top