Breaking News

രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്ത് സാമ്പത്തിക സംവരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനാണ് നീക്കം.

എട്ടു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കായിരിക്കും സംവരണം. പ്രധാനമന്ത്രി അടിയന്തരമായി വിളിച്ചു ചേര്‍ത്ത മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമെടുത്തത്.

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണു തീരുമാനം. സര്‍ക്കാര്‍ ഉദ്യോഗങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമാണു സംവരണം. ആകെ സംവരണം 50 ശതമാനത്തില്‍നിന്ന് 60 ശതമാനം ആക്കുന്നതിന് ഭരണഘടനാ ഭേദഗതി ചെയ്യാനാണ് കേന്ദ്രത്തിന്റെ തീരുമാനം.

ഇതോടെ ജനറല്‍ കാറ്റഗറിയില്‍ വരുന്ന സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണത്തിന്റെ ആനുകൂല്യം ലഭ്യമാകും. സംവരണം വ്യവസ്ഥ ചെയ്യുന്ന ബില്‍ നാളെത്തന്നെ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top