ആഗോള ഓഹരിവിപണിയിലെ മുന്നേറ്റത്തിന്റെ ചുവടൊപ്പിച്ച് തിങ്കളാഴ്ച്ച വ്യാപാരമാരംഭിച്ചപ്പോള്‍ സെന്‍സെക്സ് 300 പോയിന്റ് വര്‍ദ്ധിച്ചു. നിഫ്റ്റി 95 പോയിന്റ്
വര്‍ധനവാണ് തുടരുന്നത്.
മെറ്റല്‍, ബാങ്കിംഗ്, ഓട്ടോ, റിയാലിറ്റി ഓഹരികളാണ് കാലത്ത് പ്രധാനമായും മുന്നേറ്റം തുടരുന്നത്.
വിപണിയിലെ വമ്പന്‍ ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ആക്സിസ് ബാങ്ക് ഓഹരികളുടെ മുന്നേറ്റമാണ് വിപണിക്ക് തുണയായത്. നിഫ്റ്റിയില്‍ ടൈറ്റാന്‍, ടാറ്റാ മോട്ടോഴ്സ്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, വേദാന്ത, ടാറ്റാ സ്റ്റീല്‍ എന്നീ ഓഹരികള്‍ മുന്നേറ്റം തുടരുകയാണ്.