Kerala

സംസ്ഥാനത്ത് ചിലയിടങ്ങളില്‍ അക്രമം; മഞ്ചേരിയിലും കൊയിലാണ്ടിയിലും ബോംബേറ്

ഹര്‍ത്താലിനോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം അരങ്ങേറിയ അക്രമസംഭവങ്ങള്‍ക്ക് അയവു വന്നെങ്കിലും അങ്ങിങ്ങായി ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. ഏറ്റവുമൊടുവില്‍ മഞ്ചേരിയിലും കൊയിലാണ്ടിയിലും വീടുകള്‍ക്ക് നേരെ ആക്രമണമുണ്ടായി.

കൊയിലാണ്ടി വിയ്യൂറില്‍ ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ് നടന്നു. വീട്ടില്‍ ആളുകളുളളപ്പോഴായിരുന്നു ബോംബാക്രമണം. വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കേറ്റിട്ടില്ല.

മഞ്ചേരിയില്‍ കോണ്‍ഗ്രസ് നേതാവ് ഹുസൈന്‍ വല്ലാഞ്ചിറയുടെ വീടിനു നേര്‍ക്ക് ആക്രമണുണ്ടായി. ആക്രമണത്തില്‍ വീടിന്റെ ജനല്‍ച്ചില്ലുകളും വീടിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ ചില്ലും തകര്‍ന്നു. അതേസമയം ഇവിടെ അക്രമമുണ്ടായത് ഹര്‍ത്താലിനോടനുബന്ധിച്ചുള്ള അക്രമസംഭവങ്ങളുടെ ഭാഗമാണോയെന്ന് വ്യക്തമല്ല. സംഭവത്തില്‍ പ്രതികളെ പിടികൂടിയിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top