Kerala

ഹര്‍ത്താലിനെതിരെ തുറന്നടിച്ച് ഹൈക്കോടതി

കൊച്ചി: ഹര്‍ത്താലിനെതിരെ തുറന്നടിച്ച് ഹൈക്കോടതി. ഹര്‍ത്താല്‍ അതീവ ഗുരുതര പ്രശ്‌നമെന്ന് ചൂണ്ടിക്കാണിച്ച കോടതി ഒരു വര്‍ഷം 97 ഹര്‍ത്താലെന്നത് വിശ്വസിക്കാന്‍ പ്രയാസമാണെന്നും പറഞ്ഞു. സുപ്രിംകോടതി ഇടപെട്ടിട്ടും പരിഹാരമുണ്ടായില്ല, ഹര്‍ത്താല്‍ ഇന്നൊരു തമാശയായി മാറിയെന്നും ഹര്‍ത്താലിനെതിരെ നടപടിയെടുത്തേ മതിയാകൂവെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ഹര്‍ത്താലുകള്‍ ഉണ്ടാകുമ്പോള്‍ കടകള്‍ക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരികള്‍ക്ക് വേണ്ടി ബിജു രമേശും മറ്റൊരാളും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.

ഹര്‍ത്താലില്‍ കടകള്‍ക്ക് സംരക്ഷം നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍, സംരക്ഷണം നല്‍കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഹര്‍ത്താല്‍ നേരിടാന്‍ സമഗ്ര പദ്ധതി തയ്യാറാക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top