Kerala

ബാങ്കില്‍ തൊഴിലവസരം കൂടും; പക്ഷെ ജോലി അനാകര്‍ഷകം

പൊതുമേഖല ബാങ്കുകളിലെ ജനറല്‍ മാനേജര്‍ തലത്തിലുള്ള 95 ശതമാനം പേരും, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തലത്തിലുള്ള 75 ശതമാനവും, അഡീഷണല്‍ ജനറല്‍ മാനേജര്‍ തലത്തിലുള്ള 58 ശതമാനവും അടുത്ത സാമ്പത്തിക വര്‍ഷം വിരമിക്കും. ഇതോടെ ബാങ്കുകളില്‍ നിരവധി തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് പാര്‍ലമെന്റില്‍ സമര്‍പ്പിച്ച സ്ഥിരം സമിതിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

വര്‍ദ്ധിച്ച ജോലിഭാരവും, സമ്മര്‍ദവും ബാങ്കിങ് മേഖലയിലെ തോഴിലുകള്‍ അനാകര്‍ഷകമാക്കിയെന്ന് ധനമന്ത്രാലയത്തിന് വേണ്ടിയുള്ള പാര്‍ലമെന്റ് സ്ഥിരം സമിതി കണ്ടെത്തി.

മണിക്കൂറുകള്‍ നീളുന്ന ജോലി ഭാരവും, മാനസിക സമ്മര്‍ദവും, എന്നാല്‍ അതനുസരിച്ചുള്ള ആനുകൂല്യം കിട്ടാത്തതും, മിടുക്കരായ ഉദ്യോഗാര്‍ത്ഥികളെ ബാങ്കിങ് മേഖലയില്‍ നിന്ന് അകറ്റുന്നതായാണ് സമിതിയുടെ വിലയിരുത്തല്‍.

അടുത്ത ഏതാനും വര്‍ഷങ്ങളില്‍ വിവിധ തലങ്ങളിലെ വലിയൊരു വിഭാഗം ജീവനക്കാര്‍ വിരമിക്കുന്ന സാഹചര്യം മൂന്‍കൂട്ടിക്കണ്ട് ക്ലറിക്കല്‍, ഓഫീസര്‍ തസ്തികകളിലേക്ക് നിയമനം നടത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ നടപടിയെടുക്കണമെന്ന് സമിതി നിര്‍ദേശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top