ജീപ്പ് ക്ലബിലേക്ക് ഞാനും’ എന്ന തലക്കെട്ടോടെ അവതാരികയായ അശ്വതി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രമാണിത്. പുറകില്‍ കിടക്കുന്നത് ജീപ്പിന്റെ ഇന്ത്യയിലെ ഏറ്റവും വലിയ സക്സസ് മോഡലുകളിലൊന്നായ ജീപ് കോംപസ് എസ്യുവിയും. ഭര്‍ത്താവിനും മക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഒപ്പമെത്തിയാണ് അശ്വതി സ്വപ്ന വാഹനം സ്വന്തമാക്കിയത്.
2017 ജൂലൈയിലായിരുന്നു ജീപ്പ് ഇന്ത്യയിലെത്തിയത്. ഇന്ന് വിപണിയില്‍ മികച്ച വില്പനയോടെ മുന്നേറുന്നൊരു വാഹനമാണ് കോമ്പസ്. 1.4 ലിറ്റര്‍ പെട്രോള്‍, 2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് കോമ്പസിന് കരുത്തേകുന്നത്. 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സാണ് രണ്ട് എന്‍ജിനുകളിലും ട്രാന്സ്മിഷന് നിര്‍വഹിക്കുന്നത്. 15.20 ലക്ഷം മുതല്‍ 21.41 ലക്ഷം രൂപ വരെയാണ് കോമ്പസിന്റെ കൊച്ചി എക്സ്ഷോറൂം വില.