ട്രെയിന്‍ പ്ലാറ്റ്ഫോമിലെത്തുമ്പോള്‍ ഓടിച്ചെന്ന് കയറാമെന്ന് ഇനി കരുതേണ്ട. ട്രെയിന്‍ പുറപ്പെടുന്നതിന് 20 മിനിറ്റ് മുന്‍പേ തന്നെ സ്റ്റേഷനിലെത്തണം. എയര്‍പോര്‍ട്ട് മാതൃകയില്‍ നിശ്ചിത സമയത്തിന് മുമ്പ് റെയില്‍വേ സ്റ്റേഷനില്‍ ചെക്ക് ഇന്‍ ചെയ്യണമെന്ന മാറ്റമാണ് വരുത്താനൊരുങ്ങുന്നത്. സുരക്ഷാ പരിശോധനയുടെ ഭാഗമായാണ് പുതിയ പരിഷ്കാരം നടപ്പാക്കുന്നത്.
വിമാനത്താവളത്തിലെ പോലെ 15 മുതല്‍ 20 മിനിറ്റ് മുമ്പ് തന്നെ യാത്രക്കാര്‍ ഇനി മുതല്‍ സ്റ്റേഷനിലെത്തണം. ഓടിച്ചെന്ന് ട്രെയിന്‍ പിടിച്ച് യാത്ര ചെയ്യാമെന്ന മോഹം ഇനി നടക്കില്ല. ഇതിനായി റെയില്‍വേ ചെലവാക്കാനുദേശിക്കുന്നത് 385 കോടി രൂപയാണ്. റെയില്‍വേ സ്റ്റേഷന് പൂര്‍ണ്ണമായി സുരക്ഷാ വലയത്തിലാക്കി ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങള്‍ ഓരോ സ്റ്റേഷനിലും സ്ഥാപിക്കും.